റിയല്‍റ്റി ഇന്ത്യ എക്‌സ്‌പോ ഈ മാസം 21,21 തിയതികളില്‍

Posted on: February 12, 2014 12:05 am | Last updated: February 12, 2014 at 12:10 am

മസ്‌കത്ത്: ഇന്ത്യയിലെ പ്രമുഖ കെട്ടിട നിര്‍മാണ കമ്പനികള്‍ അണി നിരക്കുന്ന റിയല്‍റ്റി ഇന്ത്യ എക്‌സ്‌പോ 2014 ഈ മാസം 21,21 തിയതികളില്‍ അല്‍ ഫലജ് ഹോട്ടലില്‍ നടക്കും. ലിനക്‌സ് ആഡ്‌സ്, അറേബ്യന്‍ ഗേറ്റ് എക്‌സ്‌പോ എന്നിവരുമായി ചേര്‍ന്നാണ് പ്രദര്‍ശനം നടത്തുന്നത്. ഇന്ത്യയിലെ 30 കെട്ടിട നിര്‍മാണ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

രാവിലെ 10.30 മുതല്‍ രാത്രി ഒമ്പത് വരെ പ്രദര്‍ശനം നടക്കും. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, ബേങ്കുകള്‍, ഹോം ലോണ്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയ സേവനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി ലഭിക്കും.
അപ്പാര്‍ട്ട്‌മെന്റുകള്‍, സ്ഥലം, ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ്, വില്ലകള്‍ തുടങ്ങിയ വിവിധ മേഖലകളെ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തും. അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദ്രാബാദ്, കേരള, ഡല്‍ഹി, മുംബൈ, പുനെ, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിട നിര്‍മാണ പദ്ധതികളെക്കുറിച്ച് പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. നിര്‍മാണം ആരംഭിച്ച കെട്ടിട നിര്‍മാണങ്ങളില്‍ പങ്കാളികളകുന്നതിനും പ്രദര്‍ശനത്തില്‍ അവസരമുണ്ടാകും.
പ്രവാസികള്‍ക്ക് വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനും അവസരമുണ്ടാകും. കോയമ്പത്തൂര്‍, ബോപാല്‍, മംഗാലപുരം, മൈസൂര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ പ്രവാസി നിക്ഷേപകരെ തേടുന്നത്. ഈ സ്ഥലങ്ങളിലാണ് കെട്ടിട നിര്‍മാണ മേഖലയില്‍ കൂടുതല്‍ സാധ്യതകളുള്ളതെന്നും സംഘാടകര്‍ പറഞ്ഞു. നിക്ഷേപ സാധ്യതകളെ കുറിച്ച് വിശദമാക്കുന്നതിനുള്ള ഉപദേശകരും പ്രദര്‍ശനത്തിലുണ്ടാകും. എന്‍ ആര്‍ ഐ, എഫ് ഡി ഐ നിക്ഷേപങ്ങള്‍ക്കാണ് പ്രദര്‍ശനത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.