Connect with us

Eranakulam

ലാവ്‌ലിന്‍: ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വെറുതെ വിട്ട സി ബി ഐ കോടതിയുടെ വിധിക്കെതിരെ നല്‍കിയ റിവിഷന്‍ ഹരജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സി ബി ഐയും ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറും നല്‍കിയ ഹരജികളടക്കമാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് ലാവ്‌ലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ഊര്‍ജവകുപ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്. പിണറായി വിജയനെ കേസില്‍ തിരുവനന്തപുരം സി ബി ഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കേസില്‍ നാലു ജഡ്ജിമാര്‍ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ജസ്റ്റിസ് കെ രാമകൃഷ്ണന്റെ ബെഞ്ചാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത്.

Latest