Connect with us

Kerala

വടകര എസ് ജെ ഡിക്ക് വിട്ടുനല്‍കില്ലെന്ന് കോഴിക്കോട് ഡി സി സി

Published

|

Last Updated

കോഴിക്കോട്: വടകര മണ്ഡലം സോഷ്യലിസ്റ്റ് ജനതക്ക് വിട്ടുനല്‍കാനാവില്ലെന്ന് കോഴിക്കോട് ഡി സി സി. കോഴിക്കോട്, വയനാട് സീറ്റുകളിലെ അവകാശവാദം അംഗീകരിക്കാനാവില്ല. സീറ്റുകള്‍ വിട്ടുനല്‍കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. കെ പി സി സി ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയിരിക്കുന്നത്.

കോഴിക്കോട് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സോഷ്യലിസ്റ്റ് ജനത ഇടത് പക്ഷവുമായി സഖ്യം ഉപേക്ഷിച്ചത്. വയനാട്, വടകര എന്നിവയില്‍ ഏതെങ്കിലുമൊരു സീറ്റ് വേണമെന്നാണ് എസ് ജെ ഡിയുടെ ആവശ്യം. തന്റെ സിറ്റിംഗ് സീറ്റ് വിട്ടുനല്‍കില്ലെന്ന് വടകരയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.

 

Latest