Connect with us

Business

മാരുതി സുസുകി ഗൂഗിള്‍ താരം

Published

|

Last Updated

മുംബൈ: ഇന്റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ അന്വേഷണത്തിന് വിധേയമായ കാര്‍ ബ്രാന്‍ഡ് എന്ന ബഹുമതി മാരുതി സുസുകിക്ക്. ഹ്യുണ്ടായ്, മഹീന്ദ്ര, ഹോണ്ട, ടാറ്റ എന്നീ കമ്പനികളാണ് മാരുതിക്ക് പിന്നില്‍. ന്യൂഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, യുപി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഓട്ടോ എക്‌സ്‌പോക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു കൂടുതലും.
കഴിഞ്ഞവര്‍ഷം മാരുതി സ്വിഫ്റ്റിനു വേണ്ടിയായിരുന്നു ഏറ്റവും സെര്‍ച്ച് വന്നത്. മാരുതി ആള്‍ട്ടോ 800, വാഗണ്‍ ആര്‍ എന്നിവ പിന്നാലെ വരുന്നു. ഇടത്തരം വിഭാഗത്തില്‍ ഹോണ്ട സിറ്റിയും യൂട്ടിലിറ്റി വിഭാഗത്തില്‍ മഹീന്ദ്ര സ്‌കോര്‍പിയോ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റാ സഫാരി, സ്റ്റോം എന്നിവയും വരുന്നു.

Latest