താന്‍ വന്നതുകൊണ്ട് അത്ഭുതങ്ങള്‍ സംഭവിക്കില്ലെന്ന് സുധീരന്‍

Posted on: February 10, 2014 12:44 pm | Last updated: February 11, 2014 at 9:02 am

vm sudheeranതിരുവനന്തപുരം: താന്‍ കെ പി സി സി പ്രസിഡന്റായതുകൊണ്ട് അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന വിശ്വാസം തനിക്കില്ലെന്ന് പുതിയ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നേതൃത്വത്തോട് നന്ദിയുണ്ട്. അത് കാത്തുസൂക്ഷിച്ച് മുന്നോട്ട് പോവാന്‍ ശ്രമിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേരുകളെല്ലാം പ്രഗത്ഭരുടേതായിരുന്നു. അതില്‍ നിന്ന് തനിക്ക് എന്താണ് മെച്ചമെന്ന് അറിയില്ല. കോണ്‍ഗ്രസിനെ ഒരു ടീമായി മുന്നോട്ട് കൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.