Connect with us

Malappuram

മഞ്ചേരി എഫ് എം നിലയം സ്വതന്ത്ര പദവിയിലേക്ക്

Published

|

Last Updated

മലപ്പുറം: മഞ്ചേരി ആകാശവാണി നിലയം സ്വതന്ത്ര പദവിയുള്ള പ്രക്ഷേപണനിലയമാക്കി മാറ്റാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് നടപടികള്‍ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രക്ഷേപണ സമയദൈര്‍ഘ്യമടക്കം നിലയത്തിന്റെ പ്രസരണശേഷി കൂട്ടി സമ്പൂര്‍ണ്ണ സൗകര്യസജ്ജമായ പൊതുസേവന മാധ്യമത്തിന്റെ പദവിയിലേക്കാണ് നിലയത്തിന്റെ വികസനം ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രഥമ നടപടിയായി പ്രാഗ്രാം മേധാവിയായ എം.ബാലകൃഷ്ണനെ കേന്ദ്ര മേധാവിയായും ഭരണ,ധനകാര്യ നിയന്ത്രണ ചുമതലയുള്ള കണ്‍ട്രോളിങ് ഓഫീസറായും നിയമിച്ച് ആകാശവാണി ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി. തോംസണ്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടില്‍ മാധ്യമ പരിശീലനം നേടിയ എം ബാലകൃഷ്ണന്‍ കോഴിക്കോട്, തൃശൂര്‍ നിലയങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ല്‍ കമ്മീഷന്‍ ചെയ്ത മഞ്ചേരി നിലയം ഇതുവരെ കോഴിക്കോട് നിലയത്തിന്റെ ഭരണ ചുമതലയിലായിരുന്നു. നിലവിലുള്ള ആറ് മണിക്കൂര്‍ പ്രക്ഷേപണം മുഴുവന്‍ സമയ പ്രക്ഷേപണമാക്കി ദീര്‍ഘിപ്പിക്കാന്‍ വേണ്ട ഉദ്യോഗസ്ഥരുടെ നിയമനവും, കമേഴ്‌സല്‍ ഓഫീസറടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി ഇ അഹമ്മദ് വ്യക്തമാക്കി. ന കേന്ദ്ര പ്രക്ഷേപണ വകുപ്പ് മന്ത്രി മനീഷ് തിവാരിയുമായി കേന്ദ്ര മന്ത്രി ഇ. അഹമ്മദ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഞ്ചേരി നിലയ വികസനത്തിനുള്ള അടിയന്തര നിര്‍ദേശങ്ങള്‍ ഡയറക്റ്റര്‍ ജനറലിന് നല്‍കിയത്.