Connect with us

Palakkad

വില്ലേജ് ഓഫീസറെ പഞ്ചായത്തംഗങ്ങള്‍ മുറിയിലിട്ട് പൂട്ടി

Published

|

Last Updated

പാലക്കാട്: കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച വില്ലേജോഫീസറെ പഞ്ചായത്തംഗവും ബ്ലോക്ക് പഞ്ചായത്തംഗവും ചേര്‍ന്ന് മുറിയിലിട്ട് പൂട്ടി. ഇന്നലെ ഉച്ചക്ക് 1.30 ന് പിരായിരി വില്ലേജോഫീസിലാണ് സംഭവം.
പിരായിരി വില്ലേജോഫീസര്‍ ജ്യോതിലക്ഷ്മിയെയാണ് കോണ്‍ഗ്രസ് നേതാക്കളായ പിരായിരി പഞ്ചായത്തംഗം കൃഷ്ണന്‍കുട്ടിയും പാലക്കാട് ബ്ലോക്ക് പഞ്ചായത്തംഗം നന്ദപാലനും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടത്. വില്ലേജോഫീസര്‍ ജ്യോതിലക്ഷ്മി ‘ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇരുവരും തങ്ങളുടെ സുഹൃത്തിന് കൈവശ സര്‍ട്ടിഫിക്കറ്റ് വേണമെന്നാവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വില്ലേജോഫീസര്‍ അറിയിച്ചെങ്കിലും അതിന് കൂട്ടാക്കാതെ സര്‍ട്ടിഫിക്കറ്റ് ഉടന്‍ വേണമെന്ന് ഇരുവരും വാശിപിടിക്കുകയായിരുന്നു.
എന്നാല്‍ അതിന് തയാറാകാതിരുന്ന വില്ലേജോഫീസറെ കൈക്ക് പിടിച്ച് തിരിക്കുകയും ഭക്ഷണമുറിയില്‍ പൂട്ടുകയും ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. മുറിയിലകപ്പെട്ട വില്ലേജോഫീസര്‍ മേലുദ്യോഗസ്ഥരെ ഫോണില്‍ വിഷയം അറിയിച്ചു. ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ വില്ലേജോഫീസറെ പൂട്ടിയിട്ടവര്‍ തന്നെ തുറന്നുവിട്ടു. മേലുദ്യോഗസ്ഥരായ അഡീഷണല്‍ തഹസില്‍ദാര്‍ അസ്്‌ലം, ഡെപ്യൂട്ടി തഹസില്‍ദാര്‍ അഫ്‌സല്‍ എന്നിവര്‍ വില്ലേജോഫീസിലെത്തി. അവശയായ വില്ലേജോഫീസറെ ഉടന്‍ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്ലേജോഫീസറുടെ പരാതിയില്‍ കൃഷ്ണന്‍കുട്ടിക്കും നന്ദഗോപനുമെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് കേസെടുത്തു. വില്ലേജോഫീസര്‍ ജ്യോതിലക്ഷ്മി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല;

Latest