Connect with us

Gulf

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനം: നടപടികള്‍ ഞായറാഴ്ച തുടങ്ങും

Published

|

Last Updated

ജിദ്ദ: ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ 2014-15 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥി പ്രവേശന നടപടിക്രമങ്ങള്‍ ഈ മാസം ഒമ്പതിന് ഞായറാഴ്ച ആരംഭിക്കും. ഫെബ്രുവരി ഒമ്പതു മുതല്‍ ഫെബ്രുവരി 15 വരെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നേരിട്ട് നല്‍കുന്ന അപേക്ഷകള്‍ സ്വീകാര്യമല്ല. എല്‍ കെ ജി ക്ലാസുകളിലേക്കുള്ള (രണ്ട് ഷിഫ്റ്റുകളിലും) പ്രവേശനത്തിനായി ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. മറ്റ് ക്ലാസുകളിലേക്ക് നിലവിലുള്ള വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിദ്യാര്‍ഥികളെ കണ്ടെത്തും. സഹോദരനോ സഹോദരിയോ ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നവര്‍ക്കായി 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 50 ശതമാനം സീറ്റുകളിലേക്കാണ് മറ്റുള്ളവരെ പരിഗണിക്കുക. ആറാം ക്ലാസിലേക്ക് സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ 50 ശതമാനം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റില്‍ നിന്നും 50% സീറ്റുകളിലേക്ക് മക്കയില്‍ നിന്നുള്ളവരെയും തിരഞ്ഞെടുക്കും. ആ റാം ക്ലാസിന് മുകളിലുള്ള ക്ലാസുകളിലേക്കും മക്കയില്‍ നിന്നുള്ളവര്‍ക്ക് 50% സീറ്റ് സംവരണമുണ്ട്.