കടല്‍ക്കൊലക്കേസ്: നാവികര്‍ ഖേദം പ്രകടിപ്പിച്ചു

Posted on: February 7, 2014 10:01 am | Last updated: February 8, 2014 at 2:13 am

italian-marinesന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഖേദം പ്രകടിപ്പിച്ചു. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചതെന്നും ഇതില്‍ അതിയായ ഖേദമുണ്ടെന്നും നാവികരായ മാക്‌സി മില്യാനോ ലാത്തോറും സാലവത്തോറെ ജെറോണും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതാദ്യമായാണ് നാവികര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത്. തങ്ങള്‍ തീവ്രവാദികളോ കൊള്ളക്കാരോ അല്ലെന്നും അവര്‍ വ്യക്തമാക്കി.

2012 ഫിബ്രവരി 15നാണ് മലയാളി മത്സ്യതൊഴിലാളികളായ അജീഷ് പിങ്കി, ജലസ്റ്റിന്‍ എന്നിവരെ പുറംകടലില്‍ വെച്ച് നാവികര്‍ വെടിവെച്ചു കൊന്നത്.