Connect with us

Kozhikode

മരിച്ചവരെ സ്മരിക്കരുതെന്ന വാദം തെറ്റ്- കാന്തപുരം

Published

|

Last Updated

മര്‍ക്കസില്‍ നടന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

മര്‍കസ് നഗര്‍: മരിച്ചവരെ സ്മരിക്കുന്നതും അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതും അവരുടെ മാതൃകകള്‍ അയവിറക്കുന്നതും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കൊണ്ട് അനിഷേധ്യമാം വിധം വ്യക്തമയതാണെന്നും അതിനെതിരെയുള്ള വാദങ്ങള്‍ തെറ്റും തെളിവിന്റെ പിന്തുണയില്ലാത്തതുമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ബിദ്അത്തുകാര്‍ക്കെതിരെ ശക്തമായി നിലകൊണ്ട നേതാവായിരുന്നു താജുല്‍ ഉലമയെന്നും അദ്ദേഹം സ്മരിച്ചു.

മര്‍കസില്‍ സംഘടിപ്പിച്ച താജുല്‍ ഉലമാ അനുസ്മരണ സമ്മേളനത്തില്‍ പതിനായിരങ്ങളെ അഭിസംബോധനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബുര്‍ദ്ദ ആലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. മഗ്‌രിബ് നിസ്‌കാര ശേഷം നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ബേപ്പൂര്‍ ഖാളി പി.ടി. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സി.മുഹമ്മദ് ഫൈസി സ്വാഗതവും ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖപ്രഭാഷണവും നടത്തി.

ULLAL-THANGAL-ANUSMARANAM

ഖത്മുല്‍ ഖുര്‍ആന്‍ പാരായണത്തിന് സയ്യിദ് യൂസുഫുല്‍ ബുഖാരി തുടക്കം കുറിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സദസ്സില്‍ നടന്ന ഖത്മുകളും തഹ്‌ലീലുകളും നാല് ദിവസമായി മര്‍കസ് മുദരിസുകളും വിദ്യാര്‍ത്ഥികളും ഓതിത്തീര്‍ത്ത ആയിരക്കണക്കിന് ഖത്മുകളും താജുല്‍ ഉലമയുടെ ഹള്‌റത്തിലേക്ക് സമര്‍പ്പിച്ചുകൊണ്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി കടലുണ്ടി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, സയ്യിദ് സുഹൈല്‍ സഖാഫി, പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ത്വാഹാ സഖാഫി, പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍, കെ.കെ. അഹ്മദ്കുട്ടി മുസ്‌ലിയാര്‍, വി.പി.എം.വില്ല്യാപ്പള്ളി, യു.കെ. മുഹമ്മദലി ബാഖവി, ഡോ. സലാം ഐ.എസ്.ആര്‍.ഒ., എം.എന്‍. സിദ്ദീഖ് ഹാജി, ഓമച്ചപ്പുഴ നാസര്‍ ഹാജി സംബന്ധിച്ചു.

---- facebook comment plugin here -----

Latest