Connect with us

Kannur

ചിറ്റിലപ്പള്ളിക്ക് പണം തിരിച്ചുനല്‍കാന്‍ ജോര്‍ജ് വീട് വില്‍പ്പനക്ക് വെച്ചു

Published

|

Last Updated

കണ്ണൂര്‍: വൃക്ക ദാനം ചെയ്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പാരിതോഷികമായി നല്‍കിയ അഞ്ച് ലക്ഷം രൂപ തിരികെ നല്‍കാന്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശിയും സി പി എം വെളിമാനം ബ്രാഞ്ച് സെക്രട്ടറിയുമായ ടി വി ജോര്‍ജ് വീടും സ്ഥലവും വില്‍പ്പനക്ക് വെച്ചു. തിരുവനന്തപുരത്ത് സി പി എം ഉപവാസ സമരത്തെ എതിര്‍ത്ത സന്ധ്യക്ക് പാരിതോഷികം നല്‍കിയതിലൂടെ തനിക്ക് മുമ്പ് തന്ന പാരിതോഷികത്തിന്റെ പവിത്രത കളങ്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പണം തിരിച്ചുനല്‍കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പണം ഉടന്‍ തിരിച്ച് നല്‍കണമെന്ന് ചിറ്റിലപ്പള്ളി ജോര്‍ജിനോട് ആവശ്യപ്പെട്ടു. ഇതൊടെയാണ് വീടും സ്ഥലവും വില്‍പ്പനക്ക് വെക്കാന്‍ ജോര്‍ജ് തീരുമാനിച്ചത്.

2012 നവംബര്‍ ഏഴിന് പത്തനംതിട്ട സ്വദേശിയായ വൈദികന് വൃക്ക ദാനം നല്‍കിയതിനാണ് ജോര്‍ജിന് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയത്.