Connect with us

Palakkad

രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച മേജര്‍ ശുദ്ധജല വിതരണ പദ്ധതി വിപുലീകരണത്തിനായി കത്തിരിപ്പു തുടരുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: രണ്ട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആരംഭിച്ച മണ്ണാര്‍ക്കാട് മേജര്‍ ശുദ്ധജലവിതരണ പദ്ധതിയുടെ വിപുലീകരണത്തിനായി മണ്ണാര്‍ക്കാട് തെങ്കര ഗ്രാമപ്പഞ്ചായത്തിലുള്ളവര്‍ കത്തിരിപ്പു തുടരുന്നു.
പദ്ധതിവിപുലീകരണം നടക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് ഈ മേഖല കടുത്ത കുടിവെള്ളക്ഷാമത്തെ അഭിമുഖീകരിക്കേണ്ടിവരും. 1989ലാണ് അന്നത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട്ട് മേജര്‍ ശുദ്ധജലവിതരണ പദ്ധതിയാരംഭിച്ചത്. കുന്തിപ്പുഴയിലുള്ള കിണറില്‍നിന്ന് താലൂക്കാശുപത്രിക്കുന്നിലുള്ള 6. 65 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയില്‍ ജലമെത്തിച്ചാണ് വിതരണം.
ഓരോ വര്‍ഷവും ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടും പദ്ധതി വിപുലീകരണം മാത്രം നടന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ജലസേചന മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പദ്ധതി വിപുലീകരണം ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശിവന്‍കുന്ന്, പുഞ്ചക്കോട് എന്നിവിടങ്ങളില്‍ ജലസംഭരണി നിര്‍മിക്കാനായിരുന്നു പദ്ധതി. പക്ഷേ ഒന്നും ഫലവത്തായില്ല.
പ്ലാന്റില്ലാത്ത പദ്ധതികള്‍ക്കൊന്നും ജല അതോറിറ്റി അനുമതി നല്‍കാതിരുന്നത് മണ്ണാര്‍ക്കാട്ടെ ശുദ്ധജലവിതരണ പദ്ധതിയെ ബാധിച്ചു. പ്ലാന്റ് നിര്‍മിക്കണമെങ്കില്‍ 50 സെന്റ് സ്ഥലമെങ്കിലും വേണം. സ്ഥലം കിട്ടാത്തതും പ്രശ്‌നമായി.
മണ്ണാര്‍ക്കാട് പഞ്ചായത്തിന്റെ ഇരുവശങ്ങളിലുമായി കുന്തിപ്പുഴയും നെല്ലിപ്പുഴയും ഒഴുകുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം ജല ലഭ്യത കുറവാണ്. 2,289 ഗാര്‍ഹിക കണക്ഷനുകളും 269 ഗാര്‍ഹികേതര കണക്ഷനുകളും ഒരു വ്യവസായ കണക്ഷനും 285 പൊതു ടാപ്പുകളുമുള്ള ഈപദ്ധതിയില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണിപ്പോഴും ജലവിതരണം.
ഇതിനിടെ പൈപ്പുപൊട്ടലും പമ്പിംഗ് തകരാറും കാരണം ജലവിതരണം അടിക്കടി മുടങ്ങുന്നതും പതിവാണിവിടെ. മേജര്‍ ശുദ്ധജലവിതരണ പദ്ധതിക്കായി ശിവന്‍കുന്ന് ഭാഗത്ത് പഞ്ചായത്ത് പത്ത് സെന്റ് സ്ഥലം അനുവദിച്ചതായി പ്രഖ്യാപനമുണ്ടായതല്ലാതെ മറ്റൊന്നും നടന്നില്ല.
മണ്ണാര്‍ക്കാട്, കൈതച്ചിറ, തത്തേങ്ങലം, തെങ്കര, ആനമൂളി, കോല്‍പ്പാടം, മണലടി, തോരാപുരം, അരയങ്ങോട് മേഖലകള്‍ വേനലില്‍ കടുത്ത ജലക്ഷാമമനു”വപ്പെടുന്ന പ്രദേശങ്ങളാണ്.

Latest