Connect with us

Kannur

ഉര്‍ദു അധ്യാപകരുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഇന്ന് തുടങ്ങും

Published

|

Last Updated

കണ്ണൂര്‍: കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ യു ടി എ) സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ എട്ട് വരെ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കും. നാളെ രാവിലെ പത്ത് മണിക്ക് എം പി അബ്ദുസ്സമദ് സമദാനി സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് സംസ്ഥാന കൗണ്‍സില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എട്ടിന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനം വൈകുന്നേരം രണ്ട് മണിക്ക് ഗ്രാമവികസന മന്ത്രി കെ സി ജോസഫും ഉദ്ഘാടനം ചെയ്യും.
2012 മുതല്‍ നിയമിതരായ അധ്യാപകരുടെ നിയമനാംഗീകാരം, ആര്‍ എം എസ് എ വിദ്യാലയങ്ങളിലെ ഭാഷാ തസ്തിക നിര്‍ണയം, ഭാഷാധ്യാപകരുടെ പ്രധാന അധ്യാപക സ്ഥാനക്കയറ്റം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി, ജന. സെക്രട്ടറി ഇ കെ മുഹമ്മദ് ശാഫി, എം കുഞ്ഞിമൊയ്തീന്‍ കുട്ടി, ടി വി ബാലചന്ദ്രന്‍, കെ കെ അബ്ദുല്‍ ബഷീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest