താജുല്‍ ഉലമ ഒരു നൂറ്റാണ്ടിന്റെ സുകൃതം

Posted on: February 6, 2014 1:28 am | Last updated: February 6, 2014 at 1:28 am

ullal 2കോഴിക്കോട് : ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ താജുല്‍ ഉലമയുടെ നിര്യാണത്തില്‍ അനുശോചിച്ചു. അവര്‍ ഒരു നൂറ്റാണ്ടിന്റെ സുകൃതമാണ്. താജുല്‍ ഉലമയുടെ ത്യാഗപൂര്‍ണമായ സമര്‍പ്പണവും കരുത്തും ഇസ്‌ലാമിക സമൂഹത്തിന് എന്നും പ്രചോദനമാകണമെന്ന് കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, അബൂബക്കര്‍ അന്‍വരി, മുജീബ് എ ആര്‍ നഗര്‍, അബ്ദുറഹീം പാപ്പിനിശ്ശേരി (സഊദി), ശുക്കൂര്‍ കൈപ്പുറം, അബ്ദുല്ല വടകര (കുവൈത്ത്), ശരീഫ് കാരശ്ശേരി (യു എ ഇ), നിസാര്‍ സഖാഫി (ഒമാന്‍), അബ്ദുല്‍ കരീം ഹാജി മേമുണ്ട, ബഷീര്‍ പുത്തുപ്പാടം (ഖത്തര്‍) പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സ്വാഗതതം പറഞ്ഞു.