എഎപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കും: വിനോദ് കുമാര്‍

Posted on: February 5, 2014 12:42 pm | Last updated: February 5, 2014 at 12:42 pm

vinod-kumar-binnyന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ആംആദ്മിയില്‍ നിന്ന് പുറത്താക്കപ്പെട്ട എഎപി എംഎല്‍എ വിനോദ്കുമാര്‍ ബിന്നി. ഇന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് ഇക്കാര്യം അറിയിക്കും. തനിക്കൊപ്പം സ്വതന്ത്ര എംഎല്‍എ രാംബീര്‍ ഷോയിബ് ഇബ്ബാലും എഎപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ലഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കുമെന്നും ബിന്നി പറഞ്ഞു.