കെവിന്‍ പീറ്റേഴ്‌സന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കുന്നു

Posted on: February 5, 2014 9:42 am | Last updated: February 6, 2014 at 7:29 am

kevin-pietersen_1250856cലണ്ടന്‍: കെവിന്‍ പീറ്റേഴ്‌സന്റെ ക്രിക്കറ്റ് കരിയറിന് അവസാനം. പീറ്റേഴ്‌സണെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. പീറ്റേഴ്‌സണ്‍ മികച്ച താരമാണെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഭാവിയാണ് വലുതെന്ന് ഇസിബി അധ്യക്ഷന്‍ പോള്‍ഡൗണ്‍ പറഞ്ഞു.
ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍ എന്നിവരുമായുള്ള അഭിപ്രായ വ്യത്യാസമാണ് പീറ്റേഴ്‌സണ് ടീമിന് പുറത്തേക്കുള്ള വഴിതെളിയിച്ചത്.
അതേസമയം പീറ്റേഴ്‌സണെ ടീമില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം ബോര്‍ഡ് വ്യക്തമാക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ഓവന്‍ ആവശ്യപ്പെട്ടു.