Connect with us

Wayanad

ഉള്ളാള്‍ തങ്ങള്‍ പ്രതിസന്ധികളെ അതിജയിച്ച കരുത്തുറ്റ നേതാവ്: കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍

Published

|

Last Updated

കല്‍പ്പറ്റ: അഹ്്‌ലുസ്സുന്നയുടെ പ്രാസ്ഥാനിക മുന്നേറ്റത്തില്‍ പ്രതിസന്ധികളെ അതിജയിച്ച കരുത്തുറ്റ നേതാവാണ് താജുല്‍ഉലമയെന്ന് കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍.
ദാറുല്‍ഫലാഹില്‍ സംഘടിപ്പിച്ച ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണ്ഡിത്യം, നേതൃപാടവം, വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശധീരത എന്നിവയാണ് താജുല്‍ഉലമയെ പണ്ഡിത ലോകത്ത് വേറിട്ടു നിര്‍ത്തുന്നത്. സമസ്തയുടെ ജൈത്രയാത്രയില്‍ ഏറ്റവും അധികം പ്രതിസന്ധികളെ നേരിട്ട താങ്ങും തണലുമായി നിന്ന തങ്ങളുടെ വിയോഗം ഭാരത മുസ്്‌ലിംകള്‍ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലാഹ് പ്രിന്‍സിപ്പല്‍ എം അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ അധ്യക്ഷന്‍ പി ഹസന്‍ മുസ്്‌ലിയാര്‍ ബാഖവി പ്രസംഗിച്ചു. അഷ്‌റഫ് സഖാഫി കാമിലി, ചെറുവേരി മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, സിദ്ദീഖ് മദനി, നീലിക്കണ്ടി പക്കര്‍ ഹാജി, ജമാലുദ്ദീന്‍ സഅദി, സൈദ് ബാഖവി, സൈദലവി കമ്പളക്കാട് തുടങ്ങിയ ജില്ലാ നേതാക്കള്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി കല്ലിയോട് സ്വാഗതവും, ഉമര്‍ സഖാഫി ചെതലയം നന്ദിയും പറഞ്ഞു.

Latest