Connect with us

Malappuram

സാമൂഹിക തിന്മള്‍ക്കെതിരെ എഴുത്തുകാര്‍ ശബ്ദിക്കണം: പി സുരേന്ദ്രന്‍

Published

|

Last Updated

മലപ്പുറം:”സാമൂഹിക തിന്മകള്‍ക്കെതിരെ എഴുത്തുകാരും സാഹിത്യകാരന്മാരും ശബ്ദമുയര്‍ത്തണമെന്നും നന്മയിലേക്ക് നയിക്കുന്ന സാഹിത്യം വരുന്ന തലമുറക്ക് ശീലമാക്കണമെന്നും പ്രശസ്ത കഥാകൃത്തും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പി. സുരേന്ദ്രന്‍ പറഞ്ഞു.
മഅ്ദിന്‍ അക്കാദമി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാഗസിന്‍ ഗുല്‍ഡസ്ത പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന് പറക്കുന്ന പട്ടത്തിന്റെ നൂലാണ് ജ്ഞാനിയുടെ ധര്‍മ്മ ബോധം. അതറ്റുപോകുന്നതോടെ നിയന്ത്രണം നഷ്ടപ്പെടും. ആത്മീയ ബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ സംരംഭങ്ങള്‍ മാത്രമെ ഉത്തമ സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഉതകുകയുള്ളുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ പ്രിന്‍സിപ്പള്‍ സൈതലവിക്കോയ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് മലപ്പുറം ജില്ലാ ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.
പ്രൊ:കെ മുസ്തഫ, സി പി അബ്ദുല്‍ഹമീദ്, ശാക്കിര്‍ സഖാഫി കണ്ണൂര്‍, ശുക്കൂര്‍ സഖാഫി, ഇഖ്ബാല്‍ കെ, അബ്ദുറഹ്മാന്‍ പെരിന്താറ്റിരി, അബ്ദുസ്സലാം മാടശ്ശേരി പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും മുഹമ്മദ് ശാഹിദ് നന്ദിയും പറഞ്ഞു.

Latest