Connect with us

International

ലോകത്തിന് അര്‍ബുദം

Published

|

Last Updated

യു എന്‍: 20 വര്‍ഷത്തിനിടെ അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ 57 ശതമാനത്തിന്റെ വര്‍ധന പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന. രോഗത്തെ ചെറുക്കന്‍ പഞ്ചാസാരയുടെ ഉപഭോഗം നിയന്ത്രിക്കുകയും മദ്യപാനം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് സംഘടന വ്യക്തമാക്കി. 2035 ആകുമ്പോഴേക്കും ലോകത്ത് അര്‍ബുദ രോഗികളുടെ എണ്ണം 24 ദശലക്ഷമാകും. ഇത് ഒരു മാനുഷിക പ്രതിസന്ധിയായി മാറുകയാണ്. പുകവലി, പൊണ്ണത്തടി, മദ്യപാനം എന്നിവക്കെതിരെ ബോധവത്കരണം നടത്തണം. അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്ന് ലോക ക്യാന്‍സര്‍ ഗവേഷണ ഫണ്ട് പറയുന്നു. 14 ദശലക്ഷം പേരാണ് ഓരോ വര്‍ഷവും അര്‍ബുദ രോഗ ബാധിതരാകുന്നത്. 2025 ആകുമ്പോഴേക്കും ഇത് 19 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2030 ഓടെ 22 ദശലക്ഷവും 2035 ഓടെ 24 ദശലക്ഷവുമായി ഇത് ഉയരുമെന്നും റിസര്‍ച്ച് ഫണ്ട് പറയുന്നുവെന്ന് ഡബഌയൂ എച്ച് ഒ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ 8.2 ദശലക്ഷം പേരാണ് ഓരോ വര്‍ഷവും അര്‍ബുദം ബാധിച്ച് മരിക്കുന്നത്. ഇത് 13 ദശലക്ഷമായി ഉയരും.
രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുകയും നേരത്തെ രോഗ നിര്‍ണയം നടത്തുകയുമാണ്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദത്തിന്റെ പകുതിയും പ്രതിരോധിക്കാനാകുന്നതാണ്. ജീവിത ശൈലിയും രോഗമുണ്ടാകാന്‍ കാരണമാണ്. ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവ രോഗം ചെറുക്കാനുള്ള നല്ല ശീലങ്ങളാണ്. കരള്‍, കഴുത്ത് എന്നിവയിലെ അര്‍ബുദങ്ങള്‍ വാക്‌സിനുകള്‍ വഴി ചെറുക്കാം.
പുകവലി നിര്‍ത്തിയവരെ കുറിച്ചുള്ള പഠനത്തില്‍ അര്‍ബുദം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. ഓരോ വര്‍ഷവും രോഗബാധിതരാകുന്നവരില്‍ 13 ശതമാനവും പുകവലിക്കാരാണ്. 60 ശതമാനത്തിലേറെ അര്‍ബുദ രോഗികള്‍ ഉള്ളതും, 70 ശതമാനത്തിലേറെ പേര്‍ മരിക്കുന്നതും ആഫ്രിക്ക, ഏഷ്യ, മധ്യ, തെക്കന്‍ അമേരിക്ക എന്നിവിടങ്ങളിലാണ്.

---- facebook comment plugin here -----

Latest