Connect with us

Kerala

ടി പി വധക്കേസ് സി ബി ഐക്ക് വിടാന്‍ നടപടി തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ടി പി വധക്കേസിലെ ഗൂഢാലോചന സി ബി ഐക്ക് വിടുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. കേസ് അന്വേഷിക്കുന്നതിനായി എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. രമയുടെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പശ്ചാതലത്തിലാണ് ഗൂഢാലോചന സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. ഇന്നലെ രാവിലെ മുതലാണ് രമ നിരാഹാര സമരം തുടങ്ങിയത്.

സി ബി ഐ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ കെ രമ പറഞ്ഞു. വിയ്യൂര്‍ ജയിലിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ടി പി വധക്കേസ് പ്രതികളുടെ ബന്ധുക്കള്‍ സമരം ചെയ്യേണ്ടെത് എ കെ ജി സെന്ററിന് മുന്നിലാണെന്നും സി പി എം നേതാക്കളാണ് അവരെ കൊലയാളികളാക്കിയതെന്നും രമ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര പന്തലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

Latest