Connect with us

Kasargod

എന്‍ എ സുലൈമാന്‍ വിശുദ്ധിയുടെ അടയാളം : ഖാദര്‍ മാങ്ങാട്

Published

|

Last Updated

കാസര്‍കോട്: സമ്പത്ത് പാവങ്ങളുടെ ക്ഷേമത്തിന് ഫലപ്രദമായി ഉപയോഗിക്കണമെന്ന ദൈവനിശ്ചയത്തെ അതേപടി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും കാസര്‍കോടിന്റെ വിദ്യാഭ്യാസ രംഗത്തെ തടസ്സങ്ങള്‍ സ്വയം സ്വാംശീകരിച്ച് മുന്നോട്ട് നയിക്കുകയും ചെയ്ത നന്മനിറഞ്ഞ മനസ്സിനുടമായായിരുന്നു എന്‍ എ സുലൈമാന്‍ എന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.
കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എന്‍ എ സുലൈമാന്‍ അനുസ്മരണ ചടങ്ങില്‍ നിലാവൊളി സ്മരണിക പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്മരണിക ഡോ. എം പി ഷാഫി ഹാജി ഏറ്റുവാങ്ങി. പി എസ് ഹമീദ് സ്മൃതിഗാനം ആലപിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞിമ്മൂസ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അധ്യക്ഷതവഹിച്ചു.
റഫി മഹലിലെ ഫോട്ടോ ഗാലറിക്കുള്ള എന്‍ എ സുലൈമാന്റെ ഫോട്ടോ സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, കാസര്‍കോട് ചിന്നക്ക് കൈമാറി. പ്രൊഫ. ഇബ്‌റാഹിം ബേവിഞ്ച, സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം ഒ വര്‍ഗീസ്, നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍, എന്‍.എ അബൂബക്കര്‍, മുഹമ്മദ് ഹനീഫ അപ്‌സര, എ കെ മൊയ്തീന്‍ കുഞ്ഞി, എന്‍ എ കറമുള്ള ഹാജി, മുജീബ് അഹ്മദ്, ബി എസ് മഹമൂദ്, എരിയാല്‍ ഷരീഫ്, സി എല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ടി എ ഖാലിദ് സ്വാഗതവും പി കെ സത്താര്‍ നന്ദിയും പറഞ്ഞു.