Connect with us

International

ഇറാഖില്‍ ആക്രമണങ്ങളില്‍ 21 മരണം

Published

|

Last Updated

ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 21 പോര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരുക്ക് പറ്റി. ബെയ്ജി നഗരത്തിലുണ്ടായ ആദ്യ ആക്രമണത്തില്‍ സൈനിക താവളത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ബലാദ് നഗരത്തിനടുത്തെ ഒരു കൃഷിയിടത്തില്‍ അജ്ഞാത തോക്കുധാരികള്‍ കര്‍ഷകര്‍ക്കുനേരെ നടത്തിയ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു.

കിര്‍ക്കുക്കിലും ബാഖുബയിലും നടന്ന ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.

 

---- facebook comment plugin here -----

Latest