Connect with us

Kasargod

അമ്മു ടൂര്‍ ടു ഡ്രാമ ജില്ല പര്യടനം പൂര്‍ത്തിയാക്കി

Published

|

Last Updated

കാസര്‍കോട്: ഈ വര്‍ഷം കേളത്തില്‍ നടക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മുവിന്റെ പ്രചരണാര്‍ത്ഥം ദേശീയ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അമ്മു ടൂര്‍ ഡ്രാമ ജില്ലയില്‍ പര്യാടനം പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ തിരഞ്ഞടുക്കപ്പെട്ട 500 സ്‌കൂളുകളിലാണ് ടൂര്‍ടുഡ്രാമ പര്യടനം നടത്തുന്നത്. വിദ്യഭ്യാസത്തോടെപ്പം കായിക പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി കളിക്കുന്ന കുട്ടികളെ ഇന്ത്യ കാത്തിരിക്കുന്നു എന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകവും അവതരിപ്പിച്ചു.
ഉദിനൂുര്‍ സ്‌കൂളിലെത്തിയ ടൂര്‍ ഡ്രാമ പടന്ന ഗ്രാമപഞ്ചായത്ത് പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഫഌഗ് ഓഫ് ചെയ്തു. സ്‌കൂളിലെത്തിച്ചേര്‍ന്ന അമ്മുവിനെ സ്റ്റുഡന്റ്‌സ് പോലീസ്, സകൗട്‌സ് ആന്റ് ഗൈഡ്‌സ്. എന്‍ എസ് എസ് എന്‍ സി സി യൂണിറ്റുകളും സ്‌കൂളിലെ മറ്റ് കുട്ടികളും ചേര്‍ന്ന് സ്വീകരിച്ചു. പി ടി എ പ്രസിഡന്റ് പി കരുണാകരന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ സി ബാലകൃഷണന്‍ മാസ്റ്റര്‍ സ്വംഗതം പറഞ്ഞു. തുടര്‍ന്ന് അമ്മുവിന് സ്‌കൂളിന്റെ മൊമന്റോ നല്‍കി.
പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്യാമള ഫഌഗ് ഓഫ് ചെയ്തു. അമ്മുവിനെയും സംഘത്തെയും വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. പി ടി എ പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രേണുകാ ദേവി, ഉസ്മാന്‍ പാണ്ഡ്യാല, എ വി ഗണേശന്‍, സ്റ്റാഫ് സെക്രട്ടറി നാരായണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ അനൂപ് സ്വാഗതം പറഞ്ഞു.
ടൂര്‍ ടു ഡ്രാമ ലിറ്റില്‍ ഫഌവര്‍ കാഞ്ഞങ്ങാട്, ജി എച്ച് എസ് എസ് ചായോത്ത്, രാജാസ് എച്ച് എസ് എസ് നീലേശ്വരം, ജി എച്ച് എസ് എസ് ഉപ്പിലികൈ, ജി വി എച്ച് എസ് എസ് ബന്തടുക്ക, എച്ച് എസ് എസ് ബേത്തൂപ്പാറ, ജി വി എച്ച് എസ് എസ് കൊടക്കാട്, ജി എം ആര്‍ എസ് വെളളച്ചാല്‍, എന്നി സ്‌കൂളുകളിലും പര്യടനം നടത്തി. ദേശീയ ഗെയിംസിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നതിന്റെ ഭാഗമായി കേരളാ പോലീസിലെ സേനാംഗങ്ങളാണ് അമ്മുവിനൊപ്പം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പര്യടനത്തിനായെത്തുന്നത്.

 

Latest