ക്ഷേമനിധി അംഗങ്ങള്‍ക്ക് ആനുകൂല്യ വിതരണം ഇന്ന്

Posted on: February 1, 2014 1:44 am | Last updated: February 1, 2014 at 1:44 am

പാലക്കാട്: ജില്ലയിലെ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കുളള ആനുകൂല്യവിതരണം ഇന്ന് ഉച്ചക്ക് മൂന്നിന് വ്യാപാര വനില്‍ ശാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മുന്‍ എം എല്‍ എ —യും കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ തോമസ് ചാഴിക്കാടന്‍ അധ്യക്ഷത വഹിക്കും. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം, വിവാഹാനുകൂല്യം എന്നിവയാണ് വിതരണം ചെയ്യുന്നത്. 32 വിദ്യാര്‍ഥികള്‍ക്ക് 24,800 രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും നാല് പേര്‍ക്ക് വിവാഹ ധനസഹായമായി 20,000 രൂപയും 14 പേര്‍ക്ക് പ്രസവാനുകൂല്യമായി 21,000 രൂപയും രണ്ട് പേര്‍ക്ക് മരണാനന്തര ചടങ്ങുകള്‍ക്കുളള തുകയായി 2000 രൂപയും അടക്കം രണ്ടര ലക്ഷത്തോളം രൂപയാണ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഡെപ്യൂട്ടി ലേബര്‍ കമ്മീഷനര്‍ പി പി ഭാസ്‌കരന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ കെ വി വിപിന്‍ലാല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഒ എ ഫിലോമിന, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്ത്, വ്യാപാര വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എം അനന്തന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ജില്ലാ പ്രസിഡന്റ് എ ബാലകൃഷ്ണന്‍, സി ഇ ഒ യും അഡീഷനല്‍ ലേബര്‍ കമ്മീഷനറുമായ വി എല്‍ അനില്‍കുമാര്‍, ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സി. ഓഫീസര്‍ കെ എ അബ്ദുസ്സമദ് എന്നിവര്‍ പങ്കെടുക്കും.