എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് നാളെ 21 കേന്ദ്രങ്ങളില്‍

Posted on: February 1, 2014 1:39 am | Last updated: February 1, 2014 at 11:38 pm

കല്‍പ്പറ്റ: എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ജില്ലയിലെ അഞ്ചു ഡിവിഷനുകളില്‍ 21 കേന്ദ്രങ്ങളിലായി 780 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും.
എട്ടു വര്‍ഷത്തോളമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന എക്‌സലന്‍സി ടെസ്റ്റിന്റെ ഈ വര്‍ഷത്തെ ജില്ലാ തല ഉദ്ഘാടനം അമ്പലവയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് എം യു ജോര്‍ജ് നിര്‍വഹിക്കും.
പി ടി എ പ്രസിഡന്റ് അബ്ദുര്‍റശീദ്, ജില്ലാ ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, ഡിവിഷന്‍ ഫൈസല്‍ കുറ്റിക്കൈത എന്നിവര്‍ പങ്കെടുക്കും. ഇംഗ്ലീഷ്, മാക്‌സ്, സോഷ്യല്‍ എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. മേപ്പാടി ഡിവിഷന്‍ തല ഉദ്ഘാടനം വൈത്തിരി സുന്നീ മദ്‌റസയില്‍ സി ഐ സുനില്‍, ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി നെടുങ്കരണ, സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി, മാനന്തവാടി ഡിവിഷന്‍ തലപ്പുഴ മദ്‌റസയില്‍ പഞ്ചായത്തംഗം സി റഈസ്, തരുവണ മദ്‌റസയില്‍ പഞ്ചായത്ത് അംഗം സി മമ്മു ഹാജി , കല്‍പ്പറ്റ ഡിവിഷന്‍ കണിയാമ്പറ്റ സുന്നീ മദ്‌റസയില്‍ എന്നിവര്‍ നിര്‍വഹിക്കും. പരീക്ഷാര്‍ഥികള്‍ രാവിലെ ഒമ്പതിന് പരീക്ഷ കേന്ദ്രങ്ങില്‍ എത്തണം. ഇതോടനുബന്ധിച്ച് ഗൈഡന്‍സ് ക്ലാസും നടക്കും.
പ്രമുഖര്‍ ക്ലാസെടുക്കും. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ജമാലുദ്ദീന്‍ സഅദി, ബശീര്‍ സഅദി, ഗൈഡന്‍സ് സെക്രട്ടറി ശമീര്‍ തോമാട്ടുചാല്‍, ജില്ലാ ചീഫ് മനാഫ് അച്ചൂര്‍ എന്നിവര്‍ പങ്കെടുത്തു.