Connect with us

Wayanad

ജൈവ സമ്പത്തിന് ഭീതിയുണര്‍ത്തി ധൃതരാഷ്ട്ര പച്ച

Published

|

Last Updated

കല്‍പ്പറ്റ: ലോകത്തിലെ ഏറ്റവും അക്രമണകാരികളായ സസ്യങ്ങളുടെ ഗണത്തില്‍പ്പെട്ട ധൃതരാഷ്ട്രപച്ച അഥവാ മൈക്കാനിയ മൈക്രാന്ത പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യത്തെ ബാധിക്കുന്നു എന്ന് പോസ്റ്റര്‍ പ്രദര്‍ശനത്തിലൂടെ തെളിയിക്കുകയാണ് മാനന്തവാടി ഗവ. കോളേജ് സുവോളജി വിദ്യാര്‍ഥിനികളായ വിദ്യാലക്ഷ്മിയും ലീനയും.
വയനാട്ടിലെ ബേഗൂര്‍-തലപ്പുഴ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ ഇത് തെളിഞ്ഞതായി ഇവര്‍ പറയുന്നു. പശ്ചിമഘട്ടത്തിന്റെ പ്രധാന ഭാഗമായ വയനാട്ടില്‍ ധൃതരാഷ്ട്രപച്ച അധികമായി കണ്ടുവരുന്നു.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓണ്‍ നേച്ചര്‍ ആന്റ് നാച്ചുറല്‍ റിസോഴ്‌സസ് കണ്ടെത്തിയ അക്രമണകാരികളായ 100 കളകളില്‍ ഒന്നാണ് ഈ സസ്യം. ഇവയെ വേണ്ടവിധത്തില്‍ നിയന്ത്രിക്കാത്തപക്ഷം വനങ്ങളുടെയും കാര്‍ഷിക വിളകളുടെയും നാശത്തിന് കാരണമാകുമെന്ന് പ്രദര്‍ശനത്തിലൂടെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വിത്തിലൂടെയാണ് ഈ സസ്യം അതിന്റെ വംശവര്‍ദ്ധനവ് നടത്തുന്നത്. വളരെ ചെറിയ വിത്തായതിനാല്‍ ഇതിന്റെ കാറ്റിലൂടെയുള്ള പരാഗണം എളുപ്പമാകുന്നതായും പ്രദര്‍ശനം വ്യക്തമാകുന്നു. കൂടാതെ ചിത്രശലഭം, തേനീച്ച വിഭാഗത്തില്‍പ്പെട്ട എപ്പിസ് സെറാന എന്ന ജീവിവര്‍ഗ്ഗത്തിലൂടെയും പരാഗണം ഈ ചെടിക്ക് സാധ്യമാകുന്നു.ഈ പരാഗികളുടെ പങ്ക് കൃത്യമായി അറിഞ്ഞതിന് ശേഷം അവയവുടെ വരവ് ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞാല്‍ നമ്മുടെ വിളകളെയും മറ്റ് ചെടികളേയും ഇതിന്റെ വന്യമായ അക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയുമെന്നും പ്രദര്‍ശനത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest