നബിദിന സന്ദേശ റാലി നടത്തി

Posted on: February 1, 2014 1:29 am | Last updated: February 1, 2014 at 1:29 am

വൈത്തിരി: എസ് ജെ എം ചുണ്ട റെയ്ഞ്ച് കമ്മിറ്റിയും സുന്നീ സംഘടനകളും ചേര്‍ന്ന് നബിദിന സന്ദേശ റാലിയും പ്രകീര്‍ത്തന പ്രഭാഷണവും നടത്തി.
ചേലോട് മഖാം സിയാറത്തോടെ നടന്ന റാലിയില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു. റാലിക്ക് കൊഴുപ്പേകിവിവിധ മദ്‌റസകളില്‍ നിന്നു ള്ള ദഫ് സംഘങ്ങളും പങ്കെടുത്തു.
സിയാറത്തിന് സി കുഞ്ഞലവി ഫൈസി നേതൃത്വം നല്‍കി. തുടര്‍ന്ന് നട ന്ന റാലിക്ക് ഇ പി അബ്ദുല്ല സഖാഫി, സിദ്ദീഖ് മദനി, കെ വി ഇബ്‌റാഹീം സഖാഫി, ജാഫര്‍ ഓടത്തോട്, ഹുസൈന്‍ മുസ്‌ലിയാര്‍, ബീരാന്‍കുട്ടി, ഹാരിസ് ചുളിക്ക, മുജീബ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ നിസാമി, പി ടി റസാഖ് മൗലവി, ഉമര്‍ മുസ്‌ലിയാര്‍, അലവി സഅദി എന്നിവര്‍ നേതൃത്വം നല്‍കി. നബികീര്‍ത്തന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം സാബിത് അബ്ദുല്ല സഖാഫി പ്രഭാഷണം നടത്തി. എസ് വൈ എസ് സോണ്‍ സെക്രട്ടറി ജാഫര്‍ ഓടത്തോട് ഉദ്ഘാടനം ചെയ്തു. കുഞ്ഞലവി ഫൈസി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പൊതുപരീക്ഷയില്‍ റെയ്ഞ്ചില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളേയും ഉസ്താദുമാരെയും സമ്മേളനത്തില്‍ അനുമോദിച്ചു.