എം വി ഐമാര്‍ക്ക് സസ്പന്‍ഷന്‍

Posted on: February 1, 2014 1:11 am | Last updated: February 1, 2014 at 1:11 am

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം നടത്തിയ മിന്നല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്യങ്കാവ് ചെക്‌പോസ്റ്റിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടരെയും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ചെക്‌പോസ്റ്റുകളിലും ഇതര ആഫീസുകളിലും പ്രത്യേക വകുപ്പുതല വിജിലന്‍സ് സംഘം രഹസ്യ മിന്നല്‍ പരിശോധനകള്‍ നത്തുവാനും അഴിമതിയുടെ പശ്ചാത്തലമുള്ള എല്ലാ ഉദ്യോഗസ്ഥരേയും രഹസ്യമായി നിരീക്ഷിക്കുവാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.