Connect with us

Kozhikode

ട്രെയിനുകളില്‍ വനിതാ ബറ്റാലിയന്‍

Published

|

Last Updated

വടകര: ട്രെയിനുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താന്‍ വനിതാ ബറ്റാലിയന്‍ രൂപവത്കരിക്കാനുള്ള ആര്‍ പി എഫ് നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. ട്രെയിന്‍ യാത്രക്കാരികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമം വര്‍ധിച്ച സാഹചര്യത്തിലണ് ഈ ആശയം റെയില്‍വെ സുരക്ഷാ സേന, റെയില്‍വെ ബോര്‍ഡ് മുഖേന കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. പാലക്കാട് ഡിവിഷനില്‍ പതിനാലും തിരുവനന്തപുരം ഡിവിഷനില്‍ ഇരുപതും വനിതാ ജീവനക്കാരാണ് നിലവില്‍ ആര്‍ പി എഫിലുള്ളത്. അഞ്ച് മുതല്‍ എട്ട് വരെ കമ്പനി ബറ്റാലിയനെ നിയമിക്കാനാണ് ശിപാര്‍ശ. ഒരു കമ്പനി ബറ്റാലിയനില്‍ നൂറോളം പേരാണ് ഉണ്ടാകുക. ഇത്രയും വനിതാ ഫോഴ്‌സിനെ ലഭിച്ചാല്‍ മാത്രമേ ട്രെയിനുകളിലെ യാത്രക്കാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ. എറണാകുളം ആസ്ഥാനമായി കമ്പനി രൂപവത്കരിക്കണമെന്നും ശിപാര്‍ശയിലുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിര്‍ദേശം.

Latest