എസ് വൈ എസ് സംസ്ഥാന വിചിന്തനം നാളെ

Posted on: February 1, 2014 12:35 am | Last updated: February 1, 2014 at 11:33 pm

കോഴിക്കോട്: ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിവരുന്ന മിഷന്‍ 2014ന്റെ ഭാഗമായുള്ള സംസ്ഥാനതല വിചിന്തനം നാളെ നടക്കും. ഹെല്‍ത്ത് സ്‌കൂള്‍, സാന്ത്വന കേന്ദ്രം, മാതൃ സംഗമം, സാന്ത്വന സംഗമം, സമരം, അന്യ സംസ്ഥാന തൊഴിലാളി സംഗമം, പ്രഫഷനല്‍ മീറ്റ്, വ്യാപാരി വ്യവസായി സമ്മേളനം തുടങ്ങി കഴിഞ്ഞ മൂന്ന് മാസക്കാലത്തെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തുന്ന ക്യാമ്പില്‍ ജില്ല ജനറല്‍ സെക്രട്ടറി, ദഅ്‌വ, സംഘടന കാര്യ സെക്രട്ടറിമാര്‍ പ്രതിനിധികളായിരിക്കും.
കാലത്ത് 11മണിക്ക് കോഴിക്കോട് സമസ്ത സെന്ററിലും കായംകുളം മജ്‌ലിസിലും നടക്കുന്ന വിചിന്തനത്തില്‍ ഏപ്രില്‍ വരെയുള്ള കര്‍മപദ്ധതിയുടെ പ്രയോഗവത്കരണം സംബന്ധിച്ച സമ്പൂര്‍ണ ചര്‍ച്ചയും പഠനവും നടക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, നീലഗിരി ജില്ലയില്‍ നിന്നുള്ളവര്‍ കോഴിക്കോട് സെന്ററിലും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ കായംകുളം മജ്‌ലിസിലുമാണ് പങ്കെടുക്കുക.
വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, സിപി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സാദിഖ് വെളിമുക്ക് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇതു സംബന്ധമായി ചേര്‍ന്ന ക്യാബിനറ്റില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, സിപി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.