സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

Posted on: January 31, 2014 6:57 pm | Last updated: January 31, 2014 at 6:57 pm

death penaltyറിയാദ്: സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ സൗദി ഭരണകൂടം നടപ്പാക്കി. സ്‌പോണ്‍സറായ ദാഫിര്‍ ബിന്‍ മുഹമ്മദ് അല്‍ ദസ്സരിയെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് ലത്തീഫ് എന്ന ഇന്ത്യക്കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ലത്തീഫ് സ്‌പോണ്‍സറെ ഇരുമ്പ് വടികൊണ്ട് അടിച്ച കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ലത്തീഫാണ് കൊല ചെയ്തതെന്ന് കണ്ടെത്തിയത്. സ്‌പോണ്‍സറുടെ മകന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ നേരത്തെ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെച്ചിരുന്നു.