Connect with us

Gulf

ജി സി സി റെയില്‍: പാസ്‌പോര്‍ട്ടില്ലാത്ത യാത്ര സാധ്യമായേക്കും

Published

|

Last Updated

ദുബൈ: 2,177 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ജി സി സി റെയില്‍വേ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജി സി സി) രാജ്യങ്ങള്‍ക്കിടയില്‍ പാസ്‌പോര്‍ട്ട് കൈവശം വെക്കാതെ യാത്ര സാധ്യമായേക്കുമെന്നു വിലയിരുത്തല്‍.
പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാവുമെന്നതിനാല്‍ 2018ല്‍ പദ്ധതി പൂര്‍ണസജ്ജമാവുന്നതോടെ ജി സി സി രാജ്യങ്ങളിലുള്ളവര്‍ക്ക് വിവിധ അംഗ രാജ്യങ്ങളിലേക്ക് പാസ്‌പോര്‍ട്ട് ഇല്ലാതെ യാത്ര യാഥാര്‍ഥ്യമായേക്കും. കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്ന ജി സി സി മന്ത്രിമാരുടെ സമ്മേളനം പാസ്‌പോര്‍ട്ട് ഇല്ലാതെ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ജി സി സി രാജ്യങ്ങള്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് യു എ ഇ പൊതുമരാമത്ത് മന്ത്രിയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനുമായ അല്‍ നുഐമി അഭിപ്രായപ്പെട്ടു.

Latest