രണ്ട് സീറ്റെന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് മാണി

Posted on: January 31, 2014 4:06 pm | Last updated: January 31, 2014 at 4:06 pm

km maniകോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് ധനമന്ത്രി കെ എം മാണി.  ഈ ആവശ്യം യു ഡി എഫില്‍ ഉന്നയിക്കും. സീറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് (എം) അടിയന്തര യോഗം നാളെ കോട്ടയത്ത് ചേരും.

കേരള കോണ്‍ഗ്രസ് ഇടുക്കി സീറ്റ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇടുക്കിയില്‍ സിറ്റിംഗ് എം പിയായ പി ടി തോമസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.