ജസീറ സമരം പിന്‍വലിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും

Posted on: January 31, 2014 3:48 pm | Last updated: February 2, 2014 at 9:23 pm

jaseeraന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ സമരം നടത്തിവരികയായിരുന്ന ജസീറ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആദ്യം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്തിയ ജസീറ പിന്നീട് സമര വേദി സെക്രട്ടറിയേറ്റിന് മുമ്പിലേക്കും പിന്നീട് ഡല്‍ഹിയിലേക്കും മാറ്റുകയായിരുന്നു.

അതിനിടെ കോണ്‍ഗ്രസ് എം എല്‍ എ അബ്ദുള്ളക്കുട്ടി എവിടെ മല്‍സരിച്ചാലും അദ്ദേഹത്തിനെതിരെ മല്‍സരിക്കുമെന്ന് ജസീറ പറഞ്ഞു. ജസീറയുടെ സമരത്തിനെതിരെ ആദ്യം മുതല്‍ നിലപാടെടുത്ത വ്യക്തിയായിരുന്നു അബ്ദുള്ളക്കുട്ടി.