ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു

Posted on: January 31, 2014 3:08 pm | Last updated: February 1, 2014 at 3:21 pm

vijay bahugunaഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിജയ് ബഹുഗുണ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരമാണ് രാജി.

കേന്ദ്ര മന്ത്രി ഹരീഷ് റാവത്താണ് പാര്‍ട്ടിക്കുള്ളില്‍ വിജയ് ബഹുഗുണയുടെ രാജിക്കായി ചരടുവലികള്‍ നടത്തിയത്. റാവത്തിന് ഉത്തരാഖണ്ഡ് നിയമസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുഖം മിനുക്കലിന്റെ ഭാഗമായാണ് വിജയ് ബഹുഗുണയോടെ കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടതെന്നാണ് കരുതുന്നത്.