ഭുള്ളറുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Posted on: January 31, 2014 11:13 am | Last updated: February 1, 2014 at 3:21 pm

DevinderPal-Singh-Bhullarന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടന കേസിലെ പ്രതി ദേവീന്ദര്‍ സിംങ് ഭുള്ളറുടെ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഭുള്ളറുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വധശിക്ഷ ഇളവ് ചെയ്യാനാവില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭുള്ളര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ തള്ളിയിരുന്നു. 1993ല്‍ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.