വെല്ലിംഗ്ടണ്‍ ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി

Posted on: January 31, 2014 2:30 pm | Last updated: January 31, 2014 at 2:58 pm

newzilandവെല്ലിങ്ടണ്‍: ആശ്വാസ ജയം തേടിയിറങ്ങിയ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് അവസാന ഏകദിനത്തിലും ന്യൂസിലാന്റിന് ജയം. 304 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇറങ്ങിയ ഇന്ത്യ 216 റണ്‍സിന് എല്ലാവരും പുറത്തായി. 82 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിക്കും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്.

രോഹിത് ശര്‍മ(നാല്), ശിഖര്‍ ധവാന്‍(ഒന്‍പത്), അജങ്ക്യ രഹാനെ(രണ്ട്), അമ്പാട്ടി റായിഡു(20), ആര്‍. അശ്വിന്‍(ഏഴ്), രവീന്ദ്ര ജഡേജ(അഞ്ച്), ഭുവനേശ്വര്‍ കുമാര്‍(20), മുഹമ്മദ് ഷാമി(14), വരുണ്‍ ആരോണ്‍(പൂജ്യം) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാനാരുടെ സ്‌കോറുകള്‍. ജയത്തോടെ 4-0ത്തിന് ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കി. ഒരു മല്‍സരം ടൈയില്‍ എത്തിക്കാന്‍ കഴിഞ്ഞതു മാത്രമാണ് ഇന്ത്യയുടെ നേട്ടം.