ജസ്റ്റിസ് വര്‍മ്മയുടെ കുടുംബം പത്മഭൂഷണ്‍ നിഷേധിച്ചു

Posted on: January 31, 2014 10:34 am | Last updated: February 1, 2014 at 3:20 pm

justice-vermaന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ് വര്‍മ്മയുടെ കുടുംബം പത്മഭൂഷണ്‍ നിഷേധിച്ചു. പത്മഭൂഷണ്‍ നിഷേധിച്ചുകൊണ്ട് അവര്‍ രാഷ്ട്രപതി കത്ത് നല്‍കി. മരണാനന്തര ബഹുമതിയായിട്ടാണ് ജസ്റ്റിസ് വര്‍മ്മയ്ക്ക് പത്മഭൂഷണ്‍ നല്‍കിയത്.
സ്ത്രീ സുരക്ഷയെപറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അധ്യക്ഷനും ഇന്ത്യയുടെ 27ാമത്തെ ജസ്റ്റിസുമായിരുന്നു ജസ്റ്റിസ് വര്‍മ്മ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാതികളില്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനായിരുന്നു ജസ്റ്റിസ് വര്‍മ്മ.
1933 ജനുവരി 18ന് ജനിച്ച ജസ്റ്റിസ് വര്‍മ്മ 1955 മുതലാണ് നിയമ രംഗത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയത്.1973ല്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി.1986ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1997 മാര്‍ച്ച് 25ന് ഇന്ത്യയുടെ 27ാമത് ചീഫ് ജസ്റ്റിസായി നിയമിതനായി. 1998 ജനുവരി 18ന് വിരമിച്ചു. ഇരുപത്തിയൊമ്പത്് ദിവസം മാത്രമെടുത്താണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമ റിപ്പോര്‍ട്ട് ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ തയ്യാറാക്കിയത്.ഡിസംബര്‍ 16ന് ഡല്‍ഹിയിലെ പീഡനത്തിന് ശേഷമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമ ഭേദഗതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് വര്‍മ്മയെ ഏര്‍പ്പെടുത്തിയത്.