ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവ് കത്തിക്കരിഞ്ഞ നിലയില്‍

Posted on: January 31, 2014 9:00 am | Last updated: January 31, 2014 at 10:47 pm

car-fireആലപ്പുഴ: ആലപ്പുഴ പൂങ്കാവില്‍ കാറിനുള്ളില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറവൂര്‍ സ്വദേശി ബിജിത്ത് കുമാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്്. ഫോറന്‍സിക് സംഘം പരിശോധന നടത്തും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. പുലര്‍ച്ചെ ഒന്നരയോടെ ആലപ്പുഴയില്‍ പൂങ്കാവിന് സമീപമാണ് സംഭവം. കാറിനുളളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. കാറ് തുറന്ന് നാട്ടുകാര്‍ യുവാവിനെ പുറത്തെടുത്തപ്പേഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കാറിന്റെ ഉള്‍വശവും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. എന്നാല്‍ പുറമേ അഗ്‌നിബാധ ഉണ്ടായിട്ടില്ല. തുറവൂരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന ഇയാള്‍ മാവേലിക്കരയില്‍ നിന്നും തുറവൂരിലേക്ക് വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കാറിനുള്ളില്‍ ഡീസലിന്റെ ഗന്ധം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തും. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.