പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു

Posted on: January 31, 2014 7:53 am | Last updated: January 31, 2014 at 7:53 am

വടകര: മാലിന്യപ്രശ്‌നത്തെ തുടര്‍ന്ന് ഏറെ പ്രയാസം നേരിടുന്ന കരിമ്പനത്തോട് പ്രദേശം പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ സന്ദര്‍ശിച്ചു.
താന്‍ അംഗമായ ഗ്രീന്‍ കമ്യൂണിറ്റി പ്രശ്‌നപരിഹാരത്തിനായി നേരത്തെ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അവ പാലിക്കപ്പട്ടില്ലെന്ന് അദ്ദേഹം വിലയിരുത്തി. ഞെളിയന്‍ പറമ്പിലേത് പോലെ രൂക്ഷമായ പ്രശ്‌നമാണ് കരിമ്പനത്തോടിന് ഇരുവശവും താമസിക്കുന്നവര്‍ അനുഭവിക്കുന്നത്. പല ഭാഗങ്ങളില്‍ നിന്ന് വരുന്ന മാലിന്യം തോട്ടില്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത് രൂക്ഷമായിരിക്കയാണ്.
ഇതിനെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കുമെന്ന് ശോഭീന്ദ്രന്‍ പറഞ്ഞു. ഗ്രീന്‍ കമ്യൂണിറ്റി അംഗങ്ങളായ ഷൗക്കത്തലി ഏരോത്ത്, വടയക്കണ്ടി നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കരിമ്പനത്തോട് മാലിന്യപ്രശ്‌നം: