മഅ്ദിന്‍ റബീഅ് ആത്മീയ സംഗമത്തിന് ആയിരങ്ങള്‍

Posted on: January 31, 2014 7:49 am | Last updated: January 31, 2014 at 7:49 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റബീഅ് ആത്മീയ സംഗമത്തിന് ആയിരക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തി. ടെക്‌നോറിയം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഗ്രാന്റ് മസ്ജിദിന്റെ ശിലാസ്ഥാപന കര്‍മവും സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖര്‍ സംബന്ധിച്ച സ്‌നേഹ സംഗമവും പരിപാടിയുടെ ഭാഗമായി നടന്നു. സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ‘ഗ്രാന്റ് കോര്‍ട്ട്’ കൗണ്‍സില്‍ രൂപീകരിച്ചു. സമസ്ത ഉപാധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. സ്വലാത്ത്, പരീക്ഷാര്‍ഥികള്‍ക്ക് പ്രത്യേക പ്രാര്‍ഥന, തഹ്‌ലീല്‍, മൗലിദ് പാരായണം എന്നിവക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. പരിപാടിക്കെത്തിയ ആയിരങ്ങള്‍ക്ക് അന്നദാനം നടത്തി. സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് അന്‍വര്‍ ശിഹാബ് പാണക്കാട്, സയ്യിദ് പൂക്കോയ തങ്ങള്‍ പാപ്പിനിപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, പൊന്മള മുഹ്‌യിദ്ദീന്‍കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സൈതലവി ചെങ്ങര, മുസ്തഫ കോഡൂര്‍, പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി സംബന്ധിച്ചു.