കാന്തപുരത്തിന്റെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം: സന്ദേശയാത്രകള്‍ ആരംഭിച്ചു

Posted on: January 31, 2014 7:48 am | Last updated: January 31, 2014 at 7:48 am

മഞ്ചേരി: നാളെ മഞ്ചേരി ഹികമിയ്യ ക്യാമ്പസില്‍ നടക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിന്റെ ഭാഗമായുള്ള സന്ദേശയാത്രകള്‍ ആരംഭിച്ചു.
ജില്ലാസന്ദേശയാത്ര കുണ്ടൂര്‍ ഉസ്താദ് മഖാമില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മുഹ്‌യുസ്സുന്ന പൂര്‍വ വിദ്യാര്‍ഥി സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ജില്ലാസന്ദേശയാത്ര നടക്കുന്നത്.
ഇന്ന് പൂക്കോട്ടൂരില്‍ നിന്നാരംഭിച്ച് വൈകുന്നേരം ആറിന് മഞ്ചേരിയില്‍ സമാപിക്കും. എസ് വൈ എസ് മഞ്ചേരി സോണല്‍ സന്ദേശയാത്ര പട്ടര്‍കുളത്ത് നിന്നാരംഭിച്ച് മുട്ടിപ്പാലത്ത് സമാപിച്ചു.
ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസര്‍ സഖാഫി എലമ്പ്ര, അബ്ദുല്ല മേലാക്കം, മുജീബ് കൂട്ടാവില്‍, നൗഫല്‍ സഖാഫി പുല്ലൂര്‍, അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന്, യു ടി എം ശമീര്‍ നേതൃത്വം നല്‍കി.