Connect with us

Wayanad

പഴങ്ങളുടെ പുതുമക്ക് പ്രകൃതിദത്ത മെഴുക് കവചം

Published

|

Last Updated

കല്‍പ്പറ്റ: പഴക്കടകളില്‍ നിരത്തിവെച്ചിരിക്കുന്ന പഴങ്ങള്‍ കാണുമ്പോള്‍ തോന്നാറില്ലേ നിറം മങ്ങാതെ കേടുകൂടാതെ ദിവസങ്ങളോളം എങ്ങനെയാണത് നിലനില്‍ക്കുന്നതെന്ന് . മുകളില്‍ പുരട്ടുന്ന മെഴുകാണ് പഴങ്ങള്‍ക്ക് ഈ സംരക്ഷണ കവചമൊരുക്കുന്നത്. എന്നാല്‍ വിപണിയിലെത്തുന്ന പഴങ്ങള്‍ക്ക് മുകളില്‍ ഉപയോഗിക്കുന്ന മെഴുകിന്റെ അസംസ്‌കൃത വസ്തുക്കള്‍ ഇന്നും അജ്ഞാതമാണ്. മനുഷ്യ ശരിരത്തിന തികച്ചും ഹാനികരമാവുന്ന ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷകരായ ആര്‍. മദനപ്രിയയും കെ.പി. സുധീറും ശാസ്ത്ര കോണ്‍ഗ്രസ്സില്‍ എത്തിയിരിക്കുന്നത്. തേനീച്ചയുടെ മെഴുകും തവിടെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന പ്രകൃതിദത്ത മിശ്രിതം പഴങ്ങള്‍ക്ക് മുകളില്‍ സംരക്ഷണ കവചമായി ഉപയോഗിക്കാമെന്നതാണ് ഇവരുടെ കണ്ടെത്തല്‍. പാഷന്‍ ഫ്ര്യൂട്ടിലും സാലഡ് വെള്ളരിയിലും നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് ഈ പ്രത്യേക മെഴുക് മിശ്രിതത്താല്‍ ഇവയെ ഒരു മാസത്തിനപ്പുറം സൂക്ഷിച്ച് വെക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. മിശ്രിതം പ്രകൃതിദത്തമായതിനാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഒട്ടുമില്ല. നിലവിലുള്ള അനാരോഗ്യകരമായ മെഴുക് ആവരണത്തിന് പകരമായി ഈ മിശ്രിതം വ്യാപിപ്പിക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.
കപ്പ സംസ്‌ക്കരണത്തിന് ഈ മെഴുക് മിശ്രിതം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഗവേഷണത്തിന്റെ തിരക്കുകളിലാണ് സംഘമിപ്പോള്‍.

Latest