ജുനീഞ്ഞോ വിരമിച്ചു

Posted on: January 31, 2014 7:37 am | Last updated: January 31, 2014 at 7:37 am

juninhoറിയോ ഡി ജനീറോ: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബ് ലിയോണിന്റെ ബ്രസീലിയന്‍ ഇതിഹാസം ജൂനീഞ്ഞോ പെര്‍നാമ്പുകാനോ ബൂട്ടഴിച്ചു. മുപ്പത്തൊമ്പതാം പിറന്നാള്‍ ദിനത്തിലാണ് വിരമിക്കല്‍ തീരുമാനം. ലിയോണിനൊപ്പം തുടരെ ഏഴ് തവണ ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടി റെക്കോര്‍ഡിട്ട ജൂനിഞ്ഞോ വിരമിക്കുമ്പോള്‍ ബ്രസീല്‍ ക്ലബ്ബ് വാസ്‌കോ ഡ ഗാമ താരമായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് റോബര്‍ട്ടോ ഡിനാമിറ്റെയാണ് ജുനീഞ്ഞോയുടെ വിരമിക്കല്‍ സ്ഥിരീകരിച്ചത്. 2001 മുതല്‍ 2008 വരെയാണ് ലിയോണ്‍ ഫ്രഞ്ച് ലീഗ് തുടരെ സ്വന്തമാക്കിയത്. ക്ലബ്ബ് ക്യാപ്റ്റനായിരുന്ന ജുനീഞ്ഞോ നൂറ് ഗോളുകളും നേടി. സെറ്റ് പീസ് സ്‌പെഷ്യലിസ്റ്റായ ജുനീഞ്ഞോ ഫ്രീകിക്ക് വിദഗ്ധനെന്ന നിലയിലും ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയനാണ്. ലിയോണ്‍ വിട്ടതിന് ശേഷം ഖത്തറിലും എം എല്‍ എസില്‍ റെഡ് ബുള്‍സ് ന്യൂയോര്‍ക്കിനും ജുനീഞ്ഞോ കളിച്ചു. ശേഷമാണ് ബ്രസീലില്‍ ആദ്യ കാല ക്ലബ്ബായ വാസ്‌കോ ഡ ഗാമയിലേക്ക് മടങ്ങിയത്. നവംബര്‍ മുതല്‍ പരുക്കിനെ തുടര്‍ന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇതാണ് വിരമിക്കാന്‍ ജുനീഞ്ഞോയെ പ്രേരിപ്പിച്ചത്.