ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 350 സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്ന് എ എ പി

Posted on: January 30, 2014 7:20 pm | Last updated: January 30, 2014 at 7:20 pm

kejriwalന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ക്രിമിനല്‍ കേസുകളില്‍ പെട്ട രാഷ്ട്രീയക്കാര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളിലായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയുടേതാണ് തീരുമാനം.

ക്രമിനല്‍ പശ്ചാതലമുള്ള 162 രാഷ്ട്രീയക്കാരെയാണ് ആം ആദ്മി കണ്ടത്തിയിരിക്കുന്നത്.