തീവ്രവാദ വിരുദ്ധ പരിശോധനക്കിടെ ഇന്ത്യന്‍ വംശജ ലണ്ടനില്‍ അറസ്റ്റില്‍

Posted on: January 30, 2014 12:28 pm | Last updated: January 30, 2014 at 12:28 pm

londonലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റു ചെയ്തു. കാനറി വാര്‍ഫിലെ ബാര്‍ക്ലെയ്‌സ് ബാങ്ക് ജീവനക്കാരിയായ കുന്തല്‍ പട്ടേലാണ് തീവ്രവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായത്. ലണ്ടനിലെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് കുന്തല്‍ പിടിയിലായത്.

വധശ്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സേനയായ കൗണ്ടര്‍ ടെററിസം കമാന്‍ഡിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഈസ്റ്റ് ലണ്ടനിലെ തേംസ് മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റ് മീന പട്ടേലിന്റെ മകളാണ് മുപ്പത്താറുകാരിയായ കുന്തല്‍. കുന്തലിനെ 30 ന് വെസ്റ്റ് മിനിസ്റ്റര്‍ കോടതി മുമ്പാകെ ഹാജരാക്കുമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.