സി പി എം പ്രവര്‍ത്തകനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted on: January 30, 2014 11:19 am | Last updated: January 30, 2014 at 6:10 pm

TIRUR

മലപ്പുറം: തിരൂരില്‍ സി പി എം പ്രവര്‍ത്തകനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിക്കുന്നു. തിരൂര്‍ മംഗലത്ത് ഇന്നലെ ഉപതിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആഹ്ലാദപ്രകടനത്തിനിടെയാണ് സി പി എം പ്രവര്‍ത്തകരായ എ കെ മജീദ്, അര്‍ഷാദ് എന്നിവര്‍ക്ക് വെട്ടേറ്റത്.

പട്ടാപ്പകല്‍ നടുറോട്ടിലിട്ടാണ് രണ്ട് പേര്‍ സി പി എം പ്രവര്‍ത്തകനെ അക്രമിച്ചത്. മുഖം മറയ്ക്കാതെയെത്തിയവരാണ് ആക്രമണം നടത്തിയത്.

സംഭവമുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മജീദ്, അബ്ദുല്‍ ഗഫൂര്‍, നൗഫല്‍, സാഹിനൂര്‍ എന്നിവരാണ് അറസ്റ്റിലായത്.

കടപ്പാട്( റിപ്പോര്‍ട്ടര്‍)