അടൂരില്‍ പാറമടയിടിഞ്ഞു വീണ് രണ്ട് മരണം

Posted on: January 30, 2014 11:06 am | Last updated: January 30, 2014 at 12:14 pm

ADOORഅടൂര്‍: അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കിനുളളിലെ പാറമട ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മൂന്നു ജെസിബിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടതായാണ് സൂചന. മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.