സ്ഥാനാര്‍ത്ഥി നിര്‍ണയം: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയിലേക്ക്

Posted on: January 30, 2014 10:00 am | Last updated: January 31, 2014 at 7:30 am

23-oommen-chandy-chennithalaന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ ഡല്‍ഹിക്ക് പോകും. കെപിസിസി പ്രസിഡന്റ് നിയമനവും ചര്‍ച്ചയാകും. ഉമ്മന്‍ചാണ്ടി ഇന്ന് രാത്രിയും രമേശ് ചെന്നിത്തല നാളെ രാവിലെയുമാണ് ഡല്‍ഹിലേക്ക് തിരിക്കുക. ഇരുവരും വെവ്വേറെയാകും ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുക. ഫെബ്രുവരി ആദ്യ ആഴ്ച ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സമയം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെടും.