പരിചരിക്കാനാരുമില്ലാതെ വൃദ്ധന്‍ ആശുപത്രിയില്‍

Posted on: January 30, 2014 7:53 am | Last updated: January 30, 2014 at 7:53 am

തിരൂരങ്ങാടി: പരിചരിക്കാന്‍ ആരുമില്ലാതെ വൃദ്ധന്‍ ആശുപത്രിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി പള്ളിയാളി വീട്ടില്‍ അബ്ദുല്ലകോയ എന്ന ബിച്ചു(66)ആണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കഴിയുന്നത്.
വയനാട് മരം ചുമട്ടുതൊഴിലാളിയായിരുന്നു ഇദ്ദേഹത്തിന് 22 വര്‍ഷത്തോളമായി വീടുമായി ബന്ധമില്ല. ഭാര്യയും നാല് മക്കളുമുണ്ട്. ഇപ്പോള്‍ മൂന്ന് വര്‍ഷമായി മമ്പുറം മഖാം പരിസരത്താണ് കഴിയുന്നത്. കഴിഞ്ഞ ദിവസം അസുഖമായതിനെ തുടര്‍ന്ന് ചെമ്മാട്ടെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാലുമാസമായി ഇദ്ദേഹത്തിന് അസുഖമായിട്ട്. തലകറക്കം കാരണം വിദഗ്ധ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആശുപത്രിയില്‍ മറ്റുള്ളവര്‍ എത്തിച്ചുകൊടുക്കുന്ന ഭക്ഷണമാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ആശ്രയം. ഭാര്യയും മക്കളും തന്നെ വീട്ടിലേക്ക് കയറ്റുകയില്ലെന്ന് ഇദ്ദേഹം പറയുന്നു.